V.T Balram criticising abdu rabb

പാലക്കാട്:വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു ബഞ്ചിലിരിക്കുന്നതിനോട് വിജോജിപ്പ് പ്രകടിപ്പിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്.

ഇടുങ്ങിയ കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ഇത്തരം പ്രതികരണമെന്നും മന്ത്രിയുടെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ബല്‍റാം തുറന്നടിച്ചു.

ഇത്തരം നിലപാടുകള്‍ വച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. മന്ത്രിയുടെ ചിന്താഗതികള്‍ പ്രാകൃതമാണെന്നും ബല്‍റാം വ്യക്തമാക്കി.

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.

കേരളത്തില്‍ ഒരിടത്തും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതായി അറിയില്ലെന്നും മാനേജ്‌മെന്റും അധ്യാപകരും സമ്മതിച്ചാല്‍ ഒരുമിച്ചിരിക്കട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഫാറുഖ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Top