കേന്ദ്രസര്‍ക്കാര്‍ മത്സ്യാവതാരത്തില്‍ പിടിമുറുക്കിയിട്ടുണ്ട് ഇനി കൂര്‍മ്മം, വരാഹം ; ബല്‍റാം

vt balram

തിരുവനന്തപുരം: അലങ്കാര മത്സ്യമേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മത്സ്യാവതാരത്തില്‍ പിടിമുറുക്കിയിട്ടുണ്ടെന്നും ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ വന്നോളും, ഇതൊക്കെ തീര്‍ന്നിട്ടേ മാന്‍ഡ്‌സോറിലെ കര്‍ഷകരടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്ന് വരികയുള്ളൂവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അലങ്കാര മത്സ്യത്തിന്റെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

മീനുകളുടെ ആരോഗ്യവും ശുചിത്വവും മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

Top