v surendranpillai quits kerala congress

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു. പാര്‍ട്ടി സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച സുരേന്ദ്രന്‍ പിള്ള മതേതര, ജനാധിപത്യ, ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകും. ഏതെല്ലാം സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അഞ്ചിനും ആറിനും നടക്കുന്ന പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കൊപ്പം നാല് ജനറല്‍ സെക്രട്ടറിമാരും ആറ് ജില്ലാ സെക്രട്ടറിമാരും രാജിവച്ചതായി അദ്ദേഹം അവകാശപ്പെട്ടു. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് കൊടുത്ത എല്‍.ഡി.എഫ് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ സ്‌കറിയാ തോമസ് വിഭാഗത്തിന് കടുത്തുരുത്തി മാത്രമാണ് ലഭിച്ചത്. ഇവിടെ പാര്‍ട്ടി ചെയര്‍മാന്‍ സ്‌കറിയ തോമസാണ് മത്സരിക്കുന്നത്. എന്നാല്‍, ഈ സീറ്റ് വിജയ സാധ്യതയില്ലാത്തതാണെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ ഭിന്നത രൂക്ഷമായത്.

Top