v suredra pillai comment aganist election seat

തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രന്‍ പിള്ള. കേരളാ കോണ്‍ഗ്രസില്‍നിന്നും തിരുവനന്തപുരം സീറ്റ് എടുത്തതില്‍ പരാതിയില്ല, എന്നാല്‍ വിജയ സാധ്യതയുള്ള സീറ്റ് നല്‍കായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സീറ്റിന് പകരം നല്‍കിയ കടുത്തുരുത്തി സീറ്റ് തീരെ വിജയസാധ്യതയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ചെയര്‍മാനെങ്കിലും വിജയ സാധ്യതയുള്ള സീറ്റ് നല്‍കാമായിരുന്നു. കടുത്തുരുത്തി വിജയസാധ്യത കുറഞ്ഞ സീറ്റാണെന്ന് ഇടതുപക്ഷം തന്നെ വിലയിരുത്തിയിട്ടുണ്ട്. വിജയസാധ്യതയുള്ള സീറ്റ് നല്‍കേണ്ടത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് എടുത്തതിലുള്ള പ്രതിഷേധം കഴിഞ്ഞദിവസം മുന്നണി യോഗത്തില്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്തുരുത്തി സീറ്റില്‍ മത്സരിക്കേണ്ടി വരുന്നത് പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം പ്രയാസമുള്ള കാര്യമാണ്. തിരുവനന്തപുരം സീറ്റില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന കാര്യം താന്‍ ഉറപ്പ് നല്‍കുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

Top