തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ യാതൊരു അതൃപ്തിയും കുടുംബം രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ വേഗം തന്നെ പിടികൂടിയതില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.എന്നാല്‍ ഇതിനെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു ഈ നീക്കം. തങ്ങളുടെ സമരം മൂലമാണ് കേസ് സിബിഐക്ക് വിട്ടത് എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനാണ്.പരാജയ ഭീതി കൊണ്ട് വിഭ്രാന്തിയിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് എല്ലാത്തിനെയും രാഷ്ട്രീയവല്‍ക്കരിച്ച് വിവാദമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ ഗൂഢ ശ്രമം ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.