നൃത്തം ചെയ്യുന്നതിന് വേണ്ട വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്; വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസി ജനവിഭാഗത്തെ പ്രദര്‍ശന വസ്തുവാക്കിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി.ശിവന്‍കുട്ടി. ഫോള്‍ക്ളോര്‍ അക്കാദമിയുടെ സ്റ്റാളില്‍ നടന്ന പ്രദര്‍ശനം ആദിവാസി വിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ്.

നൃത്തം ചെയ്യുന്നതിന് വേണ്ട വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂര്‍വം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു അതിനെ തള്ളുന്നുവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സര്‍ക്കാരിനാണ് അവര്‍ക്ക് വേണ്ട സഹായവുവും പരിഗണനയും സര്‍ക്കാര്‍ നല്‍കി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ആദിവാസികള്‍ പ്രദര്‍ശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്‍.ഷോക്കേസില്‍ വയ്ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോര്‍ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.

തവെന്നും നിരുപദ്രവകരമായാണ് അവര്‍ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.ദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തില്‍ പഴയ കാര്യങ്ങള്‍ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്. ഇത് ഞാന്‍ കണ്ടിട്ടില്ല. ഇന്നലെ വിവരം അറിഞ്ഞ വേളയില്‍ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നു

Top