കോടതി ഉത്തരവ് മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥ്യം: ശിവന്‍കുട്ടി

തിരുവനന്തപുരം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത് കോടതി ഉത്തരവ് മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായതിനാലെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. സമരം നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞിട്ടില്ല. നിലവിലെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാകില്ല.

ഡയസ്‌നോണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നല്‍കിയ ഒരു ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. സമരത്തിന്റെ പേരില്‍ അക്രമ സംഭവങ്ങള്‍ നടന്നിട്ടില്ല. അക്രമം ഉണ്ടായതായി മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഓരോന്നിലും തരം തിരിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഹൈക്കോടതി അന്ത്യശാസനത്തിന് പിന്നാലെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

 

Top