‘യുപി കേരളമായാല്‍ ആ നാട്ടിലെ ജനം രക്ഷപ്പെട്ടു’ യോഗിക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തെ വിമര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടിയും.

‘ഇവിടെമൂത്രം, പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്. യുപി കേരളമായാല്‍ ആ നാട്ടിലെ ജനം രക്ഷപ്പെട്ടു’ എന്നുമാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

യുപി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നല്‍കിയിരുന്നു. യുപി കേരളമായി മാറിയാല്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കാനാവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു ഭിന്നതയില്ലാത്ത ഒരു സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഉത്തര്‍പ്രദേശ് കേരളം പോലെ ആയാല്‍ ബിജെപിയുടെ തോല്‍വി ഉറപ്പാണെന്ന് സീതാറാം യെച്ചൂരിയും യോഗിക്ക് മറുപടി നല്‍കിയിരുന്നു.

യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ് രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്നാണ് യോഗി പറഞ്ഞിരുന്നത്.

Top