നിയമസഭാ തെരഞ്ഞെടുപ്പ്; നേമത്ത് ഗാട്ടാ ഗുസ്തിയല്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ആര് സ്ഥാനാര്‍ത്ഥിയായാലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ വരുന്നതോടെ കോണ്‍ഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമുണ്ടാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ല. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണ് എന്നത് പ്രശ്നമല്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

 

Top