ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് സുധാകരനും സതീശനും എന്ത് വിശേഷണം നല്‍കും; വി ശിവന്‍കുട്ടി

തിരുവനന്തപുരം: നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറന്‍സ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന യാത്രയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.ഇതൊക്കെ തെറ്റാണെന്ന് വിളിച്ചു പറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നതെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ബസിന് മുകളിലേക്ക് ലിഫ്റ്റ്, മുകളില്‍ നിന്ന് രാഹുല്‍ പ്രസംഗിക്കും, ബസില്‍ കോണ്‍ഫറന്‍സ് റൂമൂം ശുചിമുറിയുംവരെ എന്നിങ്ങനെ എല്ലാ ‘മേന്മകളും’ ഉയര്‍ത്തിക്കാട്ടിയാണ് ബസിനെ പുകഴ്ത്തി പ്രചരണങ്ങള്‍.ബസിനു പിന്നില്‍ എട്ടുപേര്‍ക്ക് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂമുണ്ട്.യാത്രക്കിടെ ജനങ്ങളുമായി ഇവിടെ രാഹുലിന് ചര്‍ച്ച നടത്താം. ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ പുറത്തുള്ളവര്‍ക്ക് തത്സമയം ഇത് കാണുകയും ചെയ്യാം.തെലങ്കാന രജിസ്ട്രേഷനുള്ള ഈ ബസാണ് ഇനിയുള്ള രണ്ടുമാസ കാലം രാഹുലിന്റെ വീട്. ഇതില്‍ സജ്ജമാക്കിയ കിടക്കയിലായിരിക്കും രാത്രി അദ്ദേഹത്തിന്റെ ഉറക്കമെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

Top