തിരുവനന്തപുരം: ബന്ധു നിയമനം സര്‍ക്കാരിന്റെ പ്രതിച്ഛായ മേശമാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍
ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം കുമാരപുരത്ത് ഒരു സ്വകാര്യ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നേത്ര ചികില്‍സാ ക്യാംപ് ഉദ്ഘാടനം ചെയ്തു മടങ്ങവെയാണ് വി എസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.