v.s in new house

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വി.എസ്.അച്യുതാനന്ദന്‍ ഒഴിഞ്ഞു നല്‍കി.

ഇന്ന് രാവിലെ 11.30നാണ് വി.എസ് തമ്പുരാന്‍മുക്കിലെ ‘നമിത’ എന്ന ഇരുനില വാടക വീട്ടിലേക്ക് കുടുംബത്തോടൊപ്പം മാറിയത്.

ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മകള്‍ ആശ എന്നിവരാണ് വി.എസിനോടൊപ്പമുണ്ടായിരുന്നത്.

അരുണ്‍കുമാറും കുടുംബവും വി.എസിനൊപ്പം പുതിയവീട്ടില്‍ താമസിക്കും. നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയാണ് വി.എസ് വീട് ഒഴിഞ്ഞത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലുമായി മാറിമാറി കഴിയുകയായിരുന്നു വി.എസും കുടുംബവും.

മകന്‍ വി.എ. അരുണ്‍ കുമാറുമൊത്ത് കഴിഞ്ഞ ദിവസം വി.എസ് പുതിയവീട്ടിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ സ്വന്തം കൈയില്‍ നിന്നുമാണ് വി.എസ് വാടക നല്‍കുക.

Top