v.s in dharmadam

ധര്‍മ്മടം: പിണറായിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് വി.എസ് ധര്‍മ്മടത്ത്.പിണറായിക്ക് അഭിമാനകരമായ പുരിഭക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് വി.എസ്.യുഡിഎഫി ന്റെ പ്രകടന പത്രിക കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
മന്ത്രിസഭിലെ ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് ഉമ്മന്‍ ചണ്ടിയെന്നും.അദ്ദേഹത്തിന്റെ പേരില്‍ മാത്രം 31 അഴിമതിക്കേസുകളാണ് ഉള്ളത്.ഇക്കൂട്ടരാണ് അഴിമതിരഹിത സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതെന്നും വി.എസ്

പി.കെ. ജയലക്ഷ്മി ഒഴികെ ഈ യുഡിഎഫ് സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും അഴിമതി കേസുകളിലെ പ്രതികളാണെന്നു പറഞ്ഞ വി.എസ്, ഓരോ മന്ത്രിമാര്‍ക്കെതിരായ കേസുകളുടെ എണ്ണവും വിവാദമുണ്ടാക്കിയ ഭൂമി ഇടപാടുകളുടെ കണക്കുകളും വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെല്ലാം വിലക്കയറ്റത്തില്‍നിന്നു ജനങ്ങളെ രക്ഷിച്ച പാരമ്പര്യമാണുള്ളതെന്നു വി.എസ്ചൂണ്ടിക്കാട്ടി. ഇടതുപക്ഷം അധികാരത്തില്‍വന്നാല്‍ തുടര്‍ന്നുള്ള അഞ്ചു വര്‍ഷവും നിയന്ത്രിത വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണംചെയ്യുമെന്നാണ് ഇത്തവണത്തെ പ്രകടനപത്രികയില്‍ പറയുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കായി പ്രത്യേക വകുപ്പ് അടക്കം, സമൂഹത്തിലെ പ്രധാന മേഖലകളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെല്ലാമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെ വന്‍ ഭൂരികക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ചാണു വി.എസ് പ്രസംഗം അവസാനിപ്പിച്ചത്.

Top