V S criticizes Modi’s clean India mission,Swacha Bharath Abhiyan

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലടക്കം എല്ലാവര്‍ക്കും ശൗചാലയം നിര്‍മ്മിച്ചു നല്‍കുമെന്ന മോദിയുടെ വാഗ്ദാനം വെറുതെയാണെന്ന് വിഎസ് പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് വിഎസ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ശൗചാലയം, ശൗചാലയം എന്ന് മോദി വിളിച്ചു പറയുന്നുണ്ടല്ലോ, എന്നാല്‍ എവിടെയാണ് ക്ലീന്‍ ഇന്ത്യ പദ്ധതി പൂര്‍ണമായി വിജയിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഉണ്ടെങ്കിലല്ലേ ശൗചാലയം വേണ്ടൂ എന്ന് വിഎസ് കളിയാക്കി.

മോദിയുടെ സൊമാലിന്‍ പരാമര്‍ശത്തോടും വിഎസ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സൊമാലിയയിലെ ശിശുമരണ നിരക്ക് കേരളത്തേക്കാള്‍ മെച്ചമാണെന്ന മോദിയുടെ കണ്ടുപിടുത്തം വസ്തുതാ വിരുദ്ധമാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

മോദി പ്രധാനമന്ത്രിയായിട്ട് രണ്ട് വര്‍ഷമായി. കേരളത്തിന്റെ നിലനില്‍പ്പിന് അടിയന്തിരമായി വേണ്ട കാര്യങ്ങള്‍ ഗവണ്‍മെന്റും പ്രതിപക്ഷവും അദ്ദേഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാം ചെയ്യും എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും വിഎസ് കുറ്റപ്പെടുത്തിയിരുന്നു.

Top