v.s comment on election

ആലുവ: കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇടത് തരംഗമല്ലാതെ മറ്റേതെങ്കിലും തരംഗം സംസ്ഥാനത്ത് ഉണ്ടോയന്നും അദ്ദേഹം ചോദിച്ചു. ആലുവ ഗസ്റ്റ്ഹൗസില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുന്നതോടെ തര്‍ക്കങ്ങള്‍ എല്ലാം അവസാനിക്കും. ഇടതുമുന്നണി തന്നെ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പ്രഖ്യാപിക്കുമെന്നും വി.എസ് പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫിന്റെ വിവാദ തീരുമാനങ്ങള്‍ എല്ലാം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. See more

Top