v.s aganist udf palakkad

പാലക്കാട്: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നല്‍കുമെന്ന് പാലക്കാട് യുഡിഎഫ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മലമ്പുഴയിലെ സിപിഎം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചുവെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് പാലക്കാട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Top