കുപ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വി എസ് അച്യുതാനന്ദന്‍. ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈക്കോടതി പോലും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചു.

അഭിഭാഷകന്‍കൂടി ആയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതേ കഥ പ്രചരിപ്പിക്കുന്നതില്‍ നിന്നും, ഈ നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതില്‍ നിന്നും ഇതിനു പിന്നില്‍ ബോധപൂര്‍വമായ കലാപശ്രമമുണ്ട് എന്നത് വ്യക്തമാണെന്നു വി എസ്. പറഞ്ഞു.

Top