V.S Achuthananthan-Oommen chandy

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം മുഖ്യമന്ത്രിയും താന്‍ പ്രതിപക്ഷ നേതാവുമായിരുന്നു.വി.എസിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഇനി ആരോടൊപ്പവും തനിക്ക് പ്രവര്‍ത്തിക്കാനാവുമെന്നും വി.എസിനെ കളിയാക്കിക്കൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വി.എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്.

Top