വേങ്ങര ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് വി.എസ്

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു. വോട്ടെടുപ്പില്‍ സോളാര്‍ പ്രതിഫലിച്ചെന്നും വി.എസ്. വ്യക്തമാക്കി.

അതേസമയം, വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് എല്‍ഡിഎഫിന്റെ നേട്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയനേട്ടം എല്‍ഡിഎഫിനാണെന്നും കോടിയേരി പറഞ്ഞു.

Top