ശബരിമലയിലെ നിരോധനാജ്ഞ ഭക്തരുടെ വരവ് കുറച്ചെന്ന് വി.മുരളീധരന്‍

muraleedharan

പമ്പ: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തരുടെ വരവ് കുറച്ചെന്ന് വി.മുരളീധരന്‍ എംപി.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഭക്തര്‍ക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ശബരിമലയില്‍ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ എത്തിയ മനുഷ്യാവകാശ കമ്മീഷന് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ കഴിഞ്ഞോ എന്ന് പോലും തനിക്ക് അറിയില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അവസ്ഥ മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശബരിമലയില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നതെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

Top