കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നാളെ കുതിരാന്‍ തുരങ്കം സന്ദര്‍ശിക്കും

vmuraleedharan

തൃശൂര്‍: കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നാളെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയും കുതിരാന്‍ തുരങ്കവും സന്ദര്‍ശിക്കും. എട്ടു വര്‍ഷമായിട്ടും ആറുവരിപ്പാതയുടേയും തുരങ്കത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനും എതിരേ സമരങ്ങളും ജനകീയ ഇടപെടലുകളും ഉണ്ടായ സാഹചര്യത്തിലാണ് സന്ദര്‍ശനം.

നാളെ രാവിലെ എട്ടിന് നെടുമ്പാശേരിയില്‍ എത്തുന്ന കേന്ദ്രമന്ത്രി 8.30ന് ആലുവയിലെ തന്ത്രവിദ്യാപീഠം സന്ദര്‍ശിക്കും. ഒന്‍പതിന് ആര്‍എസ്എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി മേനോനുമായി കൂടിക്കാഴ്ച നടത്തും. 10.30ന് കാലടിയിലെ ആദിശങ്കര സ്തൂപവും 11ന് ശൃംഗേരി മഠവും സന്ദര്‍ശിക്കും.

ഉച്ചയ്ക്കു 12ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമനുമായി കൂടിക്കാഴ്ച നടത്തും. 12.45ന് ആലുവ ഗസ്റ്റ് ഹൗസില്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറിന് തേക്കിന്‍കാട് മൈതാനിയിലെ സമ്മേളനത്തില്‍ പ്രസംഗിക്കും.

Top