സുലൈമാന്‍ ഹാജി പാക്കിസ്ഥാനി ഭാര്യയുടെ ചിത്രങ്ങള്‍ മറച്ചുവെച്ചു; വി മുരളീധരന്‍

muraleedharan

മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജി പാക്കിസ്ഥാന്‍ സ്വദേശിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സുലൈമാന്‍ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്‌പോര്‍ട്ട് വിവരങ്ങളും മുരളീധരന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സിപിഎം പിന്തുണയോടെ കൊണ്ടോട്ടിയില്‍ മത്സരിക്കുന്ന കെടി സുലൈമാന്‍ ഹാജി തന്റെ 19 വയസുള്ള പാക്കിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ മറച്ചുവെച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ മൗനം അതിശയിപ്പിക്കുന്നില്ല’ – എന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

എംഎല്‍എയാകാന്‍ ഒരുങ്ങുന്നൊരാള്‍ ഒരു വിദേശ പൗരന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് വിശദീകരണം വേണമെന്നും മുരളീധരന്‍ പോസ്റ്റില്‍ പറയുന്നു.

Top