മുഖ്യമന്ത്രി രാജി വെയ്ക്കണം; വി മുരളീധരന്‍ ഉപവാസ സമരത്തില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉപവാസ സമരം തുടങ്ങി. സ്വര്‍ണക്കടത്ത് കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കേന്ദ്രമന്ത്രിയുടെ ഉപവാസ സമരം നടക്കുന്നത്.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജി .എസ്. മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്തു. കള്ളക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സൗകര്യവും ഒരുക്കുകയാണ്. കള്ളക്കടത്തിന് എല്ലാ സൗകര്യവും നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Top