ഇഡിക്കെതിരായ കേസ് റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന്റെ നിഷ്പക്ഷത വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഇന്നലെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു.
നിരന്തരം പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Top