ഒ രാജഗോപാലിനോട് സംസാരിക്കണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജഗോപാലിനോട് സംസാരിക്കണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ കാരണം എന്താണെന്ന് അറിയില്ല. കാര്‍ഷിക ഭേദഗതി നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം.

Top