യുക്രൈനിലെ സുമിയില്‍ കുടുങ്ങിയിരിക്കുന്ന വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: യുക്രൈനിലെ സുമിയില്‍ കുടുങ്ങിയിരിക്കുന്ന വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ യുദ്ധഭൂമിയില്‍ യാത്ര ചെയ്യരുതെന്നും വെടിനിര്‍ത്തല്‍ വരെ കാത്തിരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

റഷ്യന്‍-യുക്രൈന്‍ സര്‍ക്കാരുകളോടും ഐക്യരാഷ്ട്ര സഭയിലും രക്ഷാമാര്‍ഗം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സുരക്ഷിത കേന്ദ്രങ്ങളില്‍ ധൈര്യം കൈവിടാതെ അല്‍പം കാത്തിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും വി മുരളീധരന്‍ പറഞ്ഞു.

”അപകടം ക്ഷണിച്ചുവരുത്തരുതെന്ന് അഭ്യര്‍ഥന. ഉക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയിരിക്കുന്ന കുട്ടികള്‍ ദയവായി സംയമനം പാലിക്കണം. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ യുദ്ധഭൂമിയില്‍ യാത്ര ചെയ്യരുത്. വെടിനിര്‍ത്തല്‍ വരെ കാത്തിരിക്കണം. ഇരു സര്‍ക്കാരുകളോടും ഐക്യരാഷ്ട്ര സഭയിലും രക്ഷാമാര്‍ഗം ഒരുക്കണമെന്ന് നാം അഭ്യര്‍ഥിച്ചിട്ടുണ്ട്. ദക്ഷിണ ഉക്രെയ്‌നിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കേന്ദ്രങ്ങളില്‍ എത്തുക പ്രായോഗികമല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സുരക്ഷിത കേന്ദ്രങ്ങളില്‍ ധൈര്യം കൈവിടാതെ അല്‍പം കൂടി കാത്തിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മറക്കരുത്, ജീവനാണ് വലുത്.” വി മുരളീധരന്‍ പറഞ്ഞു.

Top