മോദി – മാര്‍പാപ്പ കൂടിക്കാഴ്ച; ലോകത്തിനു നല്‍കുന്നത് സമാധാന സന്ദേശം: വി.മുരളീധരന്‍

muraleedharan

കണ്ണൂര്‍: കത്തോലിക്കാ സഭയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പാപ്പയും തമ്മിലെ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സമാധാനത്തിന്റെ സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവാണ് മാര്‍പാപ്പയെ ആദ്യമായി സന്ദര്‍ശിച്ചത്.

 

Top