കർഷക സമരത്തിനെതിരെ തുറന്നടിച്ച് വി മുരളീധരൻ

muraleedharan

തിരുവനന്തപുരം : കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരല്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഇടനിലക്കാരും ഏജന്റുമാരുമാണ് സമരത്തിന് പിന്നിലെന്നും വി. മുരളീധരന്‍ ആരോപിച്ചു. അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി.

കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. സമാധാന പരമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

Top