ജയ് ശ്രീറാം ഫ്‌ള്ക്‌സ് ഉയര്‍ത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരന്‍

muraleedharan

കൊച്ചി: പാലക്കാട് നഗരസഭാ മന്ദിരത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ഫ്‌ളക്‌സ് ഉയര്‍ത്തിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. വിജയാഘോഷ വേളയില്‍ ജയ് ശ്രീറാം ഫ്‌ലക്‌സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയെന്നത് വലിയ പാതകമല്ല. ജാതി-മത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമന്‍. ആ പ്രതീകം ഒരു വിജയാഹ്ലാദത്തിന്റെ ഭാഗമായി ഉയര്‍ത്തിയത് മതവിദ്വേഷമുണ്ടാക്കാനാണെന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നത്. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തില്‍ കയറിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ലക്‌സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top