വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് വി മുരളീധരൻ

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറയുന്നത് സ്വാഭാവികമാണെന്നും വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

തൃക്കാക്കര മണ്ഡലം ബി ജെ പിയുടെ സ്വാധീന മേഖല അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യു ഡി എഫിന് അനുകൂലമായെന്നും ഇനിയെങ്കിലും പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

Top