ഇ.ശ്രീധരനെ ‘മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന്’ വി.മുരളീധരൻ

തിരുവനന്തപുരം: മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ൻ ബി​.ജെ.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ ത​ന്നെ അ​റി​യി​ച്ചെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​.എ​ൻ.​ഐ​യോ​ട് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞതിനു പിന്നാലെയാണു മുരളീധരനും ഇതു സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

“ഇ ശ്രീധരൻ, കേരള ജനതയ്ക്കായി അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം കാഴ്ചവയ്ക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളീയരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ ബിജെപി പരിശ്രമിക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമവും ഫലപ്രദവുമായ സർക്കാർ പുതിയ കേരളത്തിനു വഴിയൊരുക്കും”- മുരളീധരൻ വ്യക്തമാക്കി.

കേ​ര​ള​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ൾ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

Top