ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുകളെ സ്ഥിരമായി എതിര്‍ക്കാറുള്ള സി.പി. എം ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിനെക്കുറിച്ച് മൗനം പാലിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സ്വന്തം മന്ത്രിസഭയിലെ സി.പി.ഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ഗവര്‍ണര്‍ക്കുമേല്‍ ലോകായുക്ത ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത് എന്നത് പകല്‍ പോലെ വ്യക്തമാണ്. ഭരണഘടനാ പദവി വഹിക്കുന്ന ഏതൊരു ഗവര്‍ണറും സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമെന്നിരിക്കെ ഗവര്‍ണറുടെ ഓഫീസിനെ ഓര്‍ഡിനന്‍സ് ഒപ്പുവെച്ചു എന്നുള്ള പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top