വിവേചനം കാണിക്കുന്നത് കേന്ദ്രമല്ല കേരളമാണെന്ന് വി മുരളീധരൻ

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയറെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്.മാക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ?.മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ നടപടി?.ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടിയില്ല.ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടിയെന്നും വി മുരളീധരന്‍ പരിഹസിച്ചു.

ദേശീപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളുമല്ല. കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ താന്‍ അങ്ങനെയൊരു വ്യത്യാസമായി കാണുന്നില്ല. മുരളീധരൻ പറഞ്ഞു.

റോഡിലെ കുഴികളടയ്ക്കുന്നത് ചടങ്ങ്‌പോലെയാണെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കണമെന്നും താന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വളരെ കാര്യക്ഷമതയോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കേരളത്തിനോട് അദ്ദേഹം ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

Top