ജോസ് കെ മാണി ഉന്നയിച്ചത് ക്രിസ്ത്യന്‍ സമുദായത്തിന്റെ ആശങ്കയെന്ന് വി മുരളീധരന്‍

muraleedharan

കൊച്ചി: കേരളത്തില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് ഇടത്-വലത് മുന്നണികള്‍ കീഴ്‌പെട്ടു കഴിഞ്ഞുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ജോസ് കെ. മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിലനില്‍ക്കുന്ന ആശങ്കയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നില്‍ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്.

ക്രൈസ്തവ സമുദായം മുസ്ലീം ലീഗിന്റെ ഭാകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും അത് ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Top