കുവൈത്തിൽ ഇന്ത്യൻ നഴ്സുമാരും എഞ്ചിനീയർമാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

അംഗീകൃത ഏജന്‍സി വഴി മാത്രമേ ഗാര്‍ഹിക ജോലിക്കായി കുവൈത്തില്‍ വരാന്‍ പാടുള്ളൂ. നിലവില്‍ വ്യാജ വിസയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും.

വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കള്‍ക്ക് നാട്ടില്‍ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി മുരളീധരന്‍ അറിയിച്ചു.

Top