സില്‍വര്‍ ലൈന്‍ പദ്ധതി; സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറയി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവെന്ന് പറയുന്ന അതേദിവസം റെയില്‍വേ മന്ത്രി വളരെ കൃത്യമായിട്ട് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് രാജ്യസഭയില്‍ വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രി അനുവദിച്ചുവെന്ന് പറയുന്ന ഒരു പദ്ധതിക്ക് എതിരായിട്ട് അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ ഒരു മന്ത്രി സംസാരിക്കുമെന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനവും ഭരണഘടനയും അറിയാവുന്ന ഒരാള്‍ക്ക് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ആഘാത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി വളരെ കൃത്യമായി പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച പോലെ 63,000 കോടി രൂപ കൊണ്ട് തീര്‍ക്കാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top