മെഡിക്കല്‍ കോഴ, വിവാദങ്ങള്‍ പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന് വി.മുരളീധരന്‍

muraleedharan

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ബിജെപിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന് പാര്‍ട്ടി നേതാവ് വി.മുരളീധരന്‍.

കോഴ നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടി പ്രതിച്ഛായക്ക് കളങ്കം വരുത്തി. അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ അഴിമതി കാണിച്ചവരേയും പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നെങ്കില്‍ അത് ചെയ്തവരേയും പാര്‍ട്ടി ശിക്ഷിക്കും.

അഴിമതിയില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നോ പാര്‍ട്ടി കോഴ വാങ്ങിയെന്നോ ആരും പറഞ്ഞിട്ടില്ല. കോഴ നല്‍കി എന്ന് പറയുന്നയാള്‍ക്ക് അതിന്റെ ഗുണം കിട്ടിയിട്ടിട്ടുമില്ല. ഇതേക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. വിവാദവിഷയങ്ങളെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായാല്‍ മാത്രമേ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ പറ്റൂ. ഇന്ന് ചേരുന്ന പാര്‍ട്ടി ഭാരവാഹിയോഗം കോഴവിവാദം ചര്‍ച്ച ചെയ്യാനിരിക്കെയാണ് തന്റെ നിലപാട് മുരളീധരന്‍ പരസ്യമാക്കിയത്. നിലവില്‍ ആരോപണവിധേയനായ ആളെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. മാധ്യമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. പാര്‍ട്ടിക്കുള്ളില്‍നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ആരോപണങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാവൂ എന്നും വി.മുരളീധരന്‍ പറഞ്ഞു.

Top