സ്വര്‍ണക്കടത്ത്; സ്പീക്കറുടെ ജാതകം നോക്കിയിട്ടില്ലെന്ന് വി മുരളീധരന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്തില്‍ സ്പീക്കര്‍ക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. സുരേന്ദ്രന്‍ പറഞ്ഞതെന്തെന്ന് സുരേന്ദ്രനോട് തന്നെ ചോദിക്കണം. താന്‍ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ലെന്നും മുരളീധരന്‍ പറയുന്നു.

അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ താനൊന്നും പറയുന്നില്ല. കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നശിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ അജണ്ട ഇപ്പോള്‍ നിശ്ചയിക്കുന്നത് തന്നെ മുസ്ലിം ലീഗാണ്. ബിജെപി മികച്ച വിജയം നേടുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top