ബംഗളൂരുവില്‍ നിര്‍മിക്കുന്നത് കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ പാളയമല്ല: വി മുരളീധരന്‍

 

കൊച്ചി: ബംഗളൂരുവില്‍ നിര്‍മിക്കുന്നത് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ പാളയമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പൊലീസിന് ആളുകളെ തത്കാലം പാര്‍പ്പിക്കാനുള്ള കേന്ദ്രമാകുമതെന്ന് വി മരളീധരന്‍ പറഞ്ഞു.

യുപിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വെടിവച്ചത് ആത്മരക്ഷാര്‍ത്ഥമാണ്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

Top