അര്‍ണാബിന്റെ അറസ്റ്റ്; കേരളം പ്രതിഷേധിക്കാത്തത് നിര്‍ഭാഗ്യകരമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റില്‍ കേരളത്തിലെ സംഘടനകള്‍ ഇരട്ടത്താപ്പ് ഉപേക്ഷിയ്ക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ശക്തമായ പ്രതിഷേധം ഉയരേണ്ട സംഭവമാണ് അര്‍ണാബിന്റെ അറസ്റ്റ്. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് മുംബൈയില്‍ ഉണ്ടായത്. കേരളത്തില്‍ പ്രതിഷേധം ഉയരാത്തത് നിര്‍ഭാഗ്യകരമാണെന്നും അര്‍ണാബിനെ ഉടന്‍ വിട്ടയയ്ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമിയെ ഇന്ന് രാവിലെയാണ് മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തത്.

2018 ലാണ് അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. അര്‍ണാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

Top