പൗരത്വ നിയമത്തിനെതിരെ പ്രമേയം; ലോക കേരളസഭ ബഹിഷ്‌കരിച്ച് വി.മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇന്നത്തെ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു വി.മുരളീധരന്‍. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

ഇതിനിടെ പ്രതിപക്ഷം ധൂര്‍ത്തെന്ന് ആരോപിച്ച് ബഹിഷ്‌കരിച്ച, ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യനിര്‍മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോക കേരളസഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റിറിലൂടെ പുറത്തുവിട്ട് നന്ദിയറിയിക്കുകയും ചെയ്തു.

47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.

Top