വിദേശ പര്യടനത്തിനായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍ നൈജീരിയയില്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി നൈജീരിയയില്‍.മൂന്നു ദിവസമാണ് സന്ദര്‍ശനം. മന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

ഇന്ന് അബൂജയില്‍ നടക്കുന്ന ജനാധിപത്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന മുരളീധരന്‍ ആഫ്രിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.നാളെ അദ്ദേഹം ലാഗോസ് സന്ദര്‍ശിക്കും. അബൂജയിലെയും ലാഗോസിലെയും ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും. പ്രതിരോധ, വാണിജ്യ മേഖലയില്‍ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം.

Top