വി. മുരളീധരന്‍ ഇന്ന് നൈജീരിയയിലെ ലാഗോസില്‍

vmuraleedharan

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് നൈജീരിയയിലെ ലാഗോസില്‍. ഇന്ത്യന്‍ സംഘടനകള്‍ അവിടെ മന്ത്രിക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ഇലുപേജ് ഇന്ത്യന്‍ ക്ഷേത്രസമുച്ചയം സന്ദര്‍ശിക്കും.

ബുധനാഴ്ച നടന്ന നൈജീരിയയുടെ ജനാധിപത്യദിനാഘോഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് വി. മുരളീധരന്‍ പങ്കെടുത്തിരുന്നു. 1999ല്‍ സൈനിക ഭരണകൂടത്തില്‍നിന്ന് അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ സ്മരണ പുതുക്കുന്നതിനാണ് ജനാധിപത്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു.

ഈജിപ്ത് മുന്‍ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായീലുമായി മന്ത്രി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. അബുജയിലെ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയിലും മന്ത്രി പങ്കെടുത്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച ദുബായ് വഴിയാണ് ഡല്‍ഹിയിലേക്ക് മടങ്ങുന്നത്. അവിടെ ഇന്ത്യന്‍ സംഘടനകള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും മുരളീധരന്‍ പങ്കെടുക്കുന്നുണ്ട്.

Top