കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്കയെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുന്ന തരത്തിലാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിതെന്നും വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നുവെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോവിഡ് ചികില്‍സാരംഗത്ത് പ്രതീക്ഷയേകി കേരളത്തിലേക്ക് കേന്ദ്രമയച്ച ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ രാവിലെ കൊച്ചി വല്ലാര്‍പാടത്ത് എത്തിയിരിക്കുന്നു…..
118 മെട്രിക് ടണ്‍ ഓക്‌സിജനുമായെത്തിയ ട്രെയിനിന്റെ വരവ് സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് വലിയൊരു അളവു വരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു….
കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം 223 മെട്രിക് ടണ്ണില്‍ നിന്ന് 358 മെട്രിക് ടണ്ണായി കഴിഞ്ഞദിവസം ഉയര്‍ത്തിയിരുന്നു……
സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇനിയും ഓക്‌സിജന്‍ അയക്കാന്‍ കേന്ദ്രം തയാറാണ്…
ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്…
പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്…
വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു….

 

Top