ദുബായിലെ ബസപകടം; മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വി മുരളീധരന്‍

muraleedharan

തിരുവനന്തപുരം: ദുബായിലെ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

പരിക്കേറ്റവരുടെ ചികിത്സ നടപടികള്‍ തുടരുകയാണെന്നും മുരളീധരന്‍ പറഞ്ഞു. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുവാന്‍ ദുബായില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

കേന്ദ്രസഹമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ വി മുരളീധരന് തിരുവനന്തപുരത്ത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വരവേല്‍പ്പ് നല്‍കിയിരുന്നു.

Top