നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ വി മുരളീധരൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനമനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടത്താണ് താമസം എന്നും മണ്ഡലത്തില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.അതേസമയം, സര്‍ക്കാരിന്റെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി തീരുമാനം ഇല്ലായിരുന്നു എന്നും ഇനിയുള്ള ചര്‍ച്ചകളില്‍ ഒ. രാജഗോപാല്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.

Top