തോമസ് ഐസക്കിന്റെ ആരോപണം അടിസ്ഥാനരഹിതം : വി മുരളീധരൻ

v-muralidharan

തിരുവനന്തപുരം ; കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം സഹായങ്ങൾ ചെയ്യുന്നില്ല എന്ന തോമസ് ഐസക്കിന്റെ പരാതി തള്ളി വി മുരളീധരൻ. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപദ്ധതികള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന്. കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ലെന്നും കള്ളപ്പണഇടപാടില്‍ ആരൊക്കെയാണ് പങ്കാളികളെന്ന് വൈകാതെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും വി മുരളീധരന്‍ കൂട്ടി ചേർത്തു.

Top