സെക്രട്ടറിയറ്റില്‍ എന്തുകൊണ്ട് സുരക്ഷ ഉറപ്പാക്കിയില്ലെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയറ്റില്‍ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് വി. മുരളീധന്‍ ചോദിച്ചു. രേഖകള്‍ ഇ ഫയല്‍ ആണെന്നാണ് പറയുന്നത്. എന്നാല്‍ പലതും ഇപ്പോഴും പേപ്പറാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് യുക്തി സഹജവും ശാസ്ത്രീയവുമായ മറുപടി പറയേണ്ടി വരും. ഇപ്പോള്‍ മുഖ്യമന്ത്രി പല ചോദ്യങ്ങള്‍ക്കും യുക്തി സഹജമായ മറുപടിയല്ല പറയുന്നത്.

ഈ സമീപനം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ അടങ്ങിയിരിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും ഇതിലും വലിയ അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരാണ് കേരള ജനതയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top