ലോക കേരളസഭ ‘ഭൂലോക തട്ടിപ്പ്’, രാഷ്ട്രീയമായി അധപതിച്ചു; ആഞ്ഞടിച്ച് വി.മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക കേരളസഭ രാഷ്ട്രീയമായി അധപതിച്ചുവെന്നും പാര്‍ട്ടിയ്ക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറിയെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

സഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ല. ലോക കേരളസഭ ഭൂലോക തട്ടിപ്പാണ്. ഇത് സംബന്ധിച്ച് കേന്ദ്രവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പരിപാടിയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്ത് മാത്രമാണ് ലഭിച്ചത്. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്, പക്ഷേ അതിന് ഒരു സ്വകാര്യ ബില്ലിന്റെ വിലപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top