V Muraleedharan against CM

കോഴിക്കോട്: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ആസുത്രിത നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കേണ്ടതില്ല. ചടങ്ങ് സ്വകാര്യ പരിപാടിയാണ്. പ്രോട്ടോക്കോള്‍ പ്രകാരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക പരിപാടിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യക്കുറവ് ഉണ്ടെന്ന വാര്‍ത്തകളും മുരളീധരന്‍ നിഷേധിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് സംഘാടകരുടെ ആവശ്യത്തെ തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ സംഘാടകനല്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. സംഭവത്തെ കുറിച്ച് താന്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Top